News UpdateState News

എസ്.കെ.എസ്.ബി.വി ആരവം സംസ്ഥാന തല ഉദ്ഘാടനം ആലപ്പുഴയില്‍

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നന്മ കൊണ്ട് നാടെരുക്കാം വിദ്യ കൊണ്ട് കൂട് തീര്‍ക്കാം എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടു നില്ക്കുിന്ന സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തെ റെയിഞ്ച് കേന്ദ്രങ്ങളില്‍ നടപ്പിലാക്കുന്ന ആരവം റെയിഞ്ച് തല സംഘടന രൂപികരണ കാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ നടക്കും. ജൂലൈ 8 ന് രാവിലെ 8 മണിക്ക് നടക്കുന്ന പരിപാടി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തെ നാന്നൂറിലേറെ വരുന്ന റെയിഞ്ച് കേന്ദ്രങ്ങളില്‍ സംഘടന രൂപികരണ കാമ്പയിന്‍ നടക്കും. സില്‍വര്‍ ജൂബിലി റെയിഞ്ച് തല സ്വാഗത സമിതി രൂപികരണം, റെയിഞ്ച് ഭാരവാഹി തെരഞ്ഞെടുപ്പ്, സില്‍വര്‍ ജൂബിലി പ്രവര്‍ത്തന അവലോകനം, പ്രമേയ പ്രഭാഷണം, തുടങ്ങിയവ ജൂലൈ 10 മുത ല്‍ 22 വരെയുള്ള കാലയളവില്‍ നടക്കും. ആരവം റെയിഞ്ച് തല കാമ്പയിന്‍ വന്‍ വിജയമാകണമെന്നും സില്‍വര്‍ ജൂബിലി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപെടുത്തണമെന്നും സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി ട്രഷറര്‍ ഫുആദ് വെള്ളിമാട്കുന്ന് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Leave a Reply

<\body> <\html>