State News

എസ്.കെ.എസ്.ബി.വി സിൽവർ ജൂബിലി: രജിസ്ട്രേഷൻ തുടങ്ങി

മലപ്പുറം: ഡിസംബർ 24 മുതൽ 26 വരേ മലപ്പുറം ബൈത്തുൽ ഹികമയിൽ നടക്കുന്ന എസ്.കെ.എസ്.ബി.വി സംസ്ഥാന സമ്മേളന പ്രതിനിധി ക്യാംപിനു രജിസ്‌ട്രേഷൻ തുടങ്ങി. പാണക്കാട് നടന്ന ചടങ്ങിൽ ഹാഫിള് സയ്യിദ് മിയാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.കെ.ടി.ഹുസൈൻ കുട്ടി മുസ്ലിയാർ, അബ്ദുൽ ഖാദിർ ഖാസിമി, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഹാഫിള് സയ്യിദ് സ്വിദ്ഖലി ശിഹാബ് തങ്ങൾ, സയ്യിദ് സ്വദഖത്തുല്ലാഹ് തങ്ങൾ, സയ്യിദ് റബാഹ് ശിഹാബ് തങ്ങൾ, ഫുവാദ് വെളളിമാട്കുന്ന്, റബീഉദ്ദീൻ വെന്നിയൂർ, സഫറുദ്ദീൻ പൂക്കോട്ടൂർ, അബ്ദുൽ മജീദ് ഫൈസി, മുഹമ്മദ് അസ് ലഹ് മുതുവല്ലൂർ പങ്കെടുത്തു.
             എല്ലാറെയിഞ്ചുകളിൽ നിന്നും റെയിഞ്ച് എസ്.കെ.എസ്.ബി വി യുടെ ഭാരവാഹികളും  ചെയർമാൻ, കൺവീനർ എന്നിവരുമാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഡിസംബർ 10 നകം www.sksbv.in/sksbv-silver-jubilee-deligate-confrence/ എന്ന സൈറ്റിൽ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്
<\body> <\html>