Uncategorised

കെ.ടി.മാനു മുസ്‌ലിയാര്‍ മാതൃകായോഗ്യനായ പണ്ഡിതനും നേതാവും: സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍

പട്ടാമ്പി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്നണിപ്പോരാളിയും സുന്നി ബാലവേദി ശില്‍പിയുമായ മര്‍ഹൂം കെ.ടി. മാനു മുസ്‌ലിയാര്‍ നിരവധി മാതൃകകള്‍ ഒത്തിണങ്ങിയ യോഗ്യനായ പണ്ഡിതനും അനുയായികളെ വിശ്വാസത്തിലെടുത്ത വിശ്വസ്ത നേതാവുമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. ജീവിത വിശുദ്ധിയും നിഷ്‌കളങ്ക നിലപാടുമാണ് മാനു മുസ്‌ലിയാരുടെ മുഖമുദ്രയെന്നും അദ്ദേഹം അനുസ്മരിച്ചു. സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി പാലക്കാട് പട്ടാമ്പി കൊണ്ടൂര്‍ക്കര നൂറുല്‍ ഹിദായ ഇസ്‌ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ‘ഓര്‍മയില്‍ മായാത്ത കെ.ടി.ഉസ്താദ്’ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
സമസ്ത കേന്ദ്ര മുശാവറ അംഗം മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, സി.ഹംസ മേലാറ്റൂര്‍, ഒ.എം.കരുവാരക്കുണ്ട് തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, മുഹമ്മദലി ഫൈസി കോട്ടോപാടം, ടി.കെ.മുഹമ്മദ്കുട്ടി ഫൈസി കരുവാംപടി, ബീരാന്‍ ഹാജി പൊട്ടച്ചിറ, ഹബീബ് ഫൈസി കോട്ടോപാടം, ഹാരിസ് ഫൈസി തിരുവേഗപ്പുറ, സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ കൊപ്പം, സയ്യിദ് അബ്ദുല്‍ ഹകീം ദാരിമി, പി.കെ. ഇബ്‌റാഹീം അന്‍വരി, സഈദ് ഹുദവി, അംജിദ് തിരൂര്‍ക്കാട്, അബ്ദുല്‍ സലാം അശ്‌റഫി വിളത്തൂര്‍, മുബശ്ശിര്‍ ചുങ്കത്ത്, നൗഫല്‍ അന്‍വരി, മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കെ.എം.മുജീബുദ്ദീന്‍, വി.അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി സ്വാഗതവും മനാഫ് കോട്ടോപാടം നന്ദിയും പറഞ്ഞു.

Leave a Reply

<\body> <\html>