News UpdateOur ProgramsPosters

ജൂലൈ 30 ലോക സൗഹൃദ ദിനം

നല്ല സൗഹൃദങ്ങളെന്നുമൊരു
വരമാണ്.
നൈമിഷിക ജീവിതത്തിന്റെ
വിരസതകളിൽ നിന്നും
സന്തോഷ സല്ലാപങ്ങൾ പങ്കിടാൻ
കയറിച്ചെല്ലുന്ന കനക കവാടങ്ങളാണ്
കൂട്ടുകാർ..
നന്മകൾ വികിരണം ചെയ്യുന്ന
ബന്ധങ്ങളിൽ
ആത്മാർത്ഥതയുടെ രസക്കൂട്ടുകൾ
കൂടിയുണ്ടാവുമ്പോൾ
ബലവത്തതാകും ഓരോ കൂട്ടുകെട്ടുകളും..
എന്നാൽ,പുഞ്ചിരിയുടെ
പുകമറക്കുള്ളിൽ
വഞ്ചനയുടെ കൈപ്പുനീർ
അടിഞ്ഞ് കൂടുമ്പോൾ
എല്ലാം വ്യർത്ഥമാണ്..
സഹൃദയരുടെ വൈകല്യങ്ങളെ തിരിച്ചറിഞ്ഞ്
വിജയത്തിന്റെയും വെളിച്ചത്തിന്റെയും
തായ് വാരത്തിലേക്ക് നയിക്കുന്നവർ
ഒരിക്കലും എവിടെയും
ഒറ്റപ്പെട്ടിട്ടില്ല എന്നുറപ്പ്….IMG-20190729-WA0017-210x300 ജൂലൈ 30 ലോക സൗഹൃദ ദിനം
<\body> <\html>