Our ProgramsState News

തൂലികയാണ് ആയുധം

കോലം മാറിയ കാലത്തിന്റെ കാല്പനിക ലോകത്ത് കയറൂരി നടക്കേണ്ടവരല്ല വിദ്യാർത്ഥികളും ബാല്യവും യൗവ്വനവും. നവ മാധ്യമങ്ങളുടെ ലോകത്ത് നന്മയും നെറികേടും നിറഭേദമില്ലാതെ വന്ന കാലത്ത് നന്മയുടെ വഴി തെളിക്കുകയെന്ന നൈതിക ദൗത്യം ഏറ്റെടുത്തവരാണ് നാം. പടച്ച റബ്ബിന്റെ പാവനമായ പാതയിൽ കുരുന്നുകളെ വഴി നടത്താൻ സുന്നിബാലവേദി നവയുഗ മാധ്യമ ലോകത്തേക്ക് കാൽ വെക്കുകയാണ്. തൂലിക കൊണ്ടെങ്കിലും ഈ ദൗത്യത്തിൽ നാം പങ്കാളികളാവേണ്ടതില്ലേ…

സമസ്ത കേരള സുന്നി ബാല വേദിയുടെ ഔദ്യോഗിക മീഡിയ വിങ്ങിലേക്ക് താഴെ പറയുന്ന ഭാഷകളിൽ എഴുത്തുകാരെ ക്ഷണിക്കുന്നു.

ഭാഷകൾ: മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ്

താൽപര്യമുള്ളവർ താഴെ കൊടുത്ത ലിങ്കിൽ റെജിസ്റ്റർ ചെയ്യുക
ചെയ്യുക

https://tinyurl.com/sksbvwritershub

Last Date : 20/09/2019 23:59

<\body> <\html>