Uncategorised

ഭ്രാന്തമായ ഭാവി എന്തിന് നാം പണമെറിഞ്ഞ് വാങ്ങണം?

WhatsApp-Image-2019-06-13-at-18.43.27-210x300 ഭ്രാന്തമായ ഭാവി എന്തിന് നാം പണമെറിഞ്ഞ് വാങ്ങണം?

മാലോകർക്കായി മാനം പടച്ച നാഥൻ ദാനം തന്നതാണ് ഈ ചെറിയ ജീവിതം. ചുരുങ്ങിയ ഈ ആയുസ്സിൽ ചിരിച്ച വേളകളും ചുരുളഴിക്കാത്ത സങ്കടങ്ങളുടെ മുള്ളുവള്ളികളും തീർത്ത മുൾപാതയിലൂടെ സഞ്ചരിക്കുമ്പോൾ ഒരുപക്ഷെ മരുന്നെടുത്തത് മുൾമുനയുടെ വേദനയറിയാതിരിക്കാനാവും. പക്ഷെ അറിയാതെ നാം ചെയ്തത് മഹാത്ഭുതങ്ങൾ സൃഷ്ടിക്കേണ്ട മാനസത്തെ മയക്കി കിടത്തുകയായിരുന്നു. പണമെറിഞ്ഞ നാം വാങ്ങിയത് തലതിന്നുന്ന പുഴുതാരകളെയായിരുന്നു.പണം കൊടുത്ത് നാം കളഞ്ഞത് നമ്മുടെ സ്വഭോധത്തെയായിരുന്നു. മാതാപിതാക്കൾ ചോരകൊണ്ട് ചുമരിൽ ചാലിച്ച അഭിമാനത്തെയായിരുന്നു. കർമ്മം കൊണ്ട് കാലത്തെ ഭംഗിയാക്കേണ്ട സമയത്തെയായിരുന്നു. ആരോഗ്യത്തെയായിരുന്നു. സമ്പത്തിനെയായിരുന്നു.  മരിച്ചു ചെന്നാൽ കിട്ടേണ്ട പ്രതിഫലങ്ങളെയായിരുന്നു. സ്വർഗ്ഗത്തെയായിരുന്നു…. പണമെറിഞ്ഞ് വാങ്ങുന്ന പുഴുതാരകൾ തല തന്നെ തിന്നുമ്പോൾ നഷ്ടപ്പെടുന്നത് നമ്മുടെ ജീവിതവും ഭാവിയുമാണ്.

എന്നാൽ,നാഥൻ നമ്മെ പടച്ച് വിട്ടത് അവനെ ആരാധിക്കാനാണ്… മിടിച്ച് തീരുന്ന ആയുസ്സിൽ മുറിവുണങ്ങാത്ത മാനസങ്ങൾക്ക് മിഴിവറ്റാത്ത കരുണയുടെ കരങ്ങളാവാനാണ് അർത്ഥങ്ങളില്ലാത്ത ജീവിതങ്ങൾക്ക് അർത്ഥഗർഭമായ ജീവിതം നൽകനാണ്..സഹജീവികൾക്ക് സഹായിയും ശത്രുവിന്ന് വരെ മിത്രവുമാവാനാണ്..  മരണ ശേഷം മാലോകർ മനസ്സിലെങ്കിലും മഹാനെന്ന് മന്ത്രക്കുന്ന ചരിത്ര നിയോഗം തീർക്കേണ്ടതില്ലേ… ഇരുലോകത്തും വിജയിക്കേണ്ടതില്ലേ…

പിന്നെയെന്തിന്,പണമെറിഞ്ഞ് വാങ്ങണം ഭ്രാന്തമായ ഭാവിയെ?

SKSBV OFFICIAL MEDIA

<\body> <\html>