News UpdateState News

മജ്‌ലിസുല്‍ മആരിഫ് വിജയികള്‍ക്കുള്ള ഗോള്‍ഡ് കോയിന്‍ വിതരണം നടത്തി

കണ്ണൂര്‍: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മജ്‌ലിസുല്‍ മആരിഫ് ഓണ്‍ലൈന്‍ മത്സരത്തിന്റെ വിജയികള്‍ക്കുള്ള അനുമോദനവും സമ്മാനദാന ചടങ്ങും കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി റെയ്ഞ്ചിലെ ഊര്‍പള്ളി മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്നു. പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ ഉപഹാരസമര്‍പ്പണം നടത്തി.
കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി ഉര്‍വത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ ഫഹീമ കെ.പി. ടോപ് സ്‌കോര്‍ വിന്നറായും, കോഴിക്കോട് ജില്ലയിലെ സിറാജുല്‍ ഉലൂം സെക്കണ്ടറി മദ്‌റസയിലെ അസ്മിറ, മലപ്പുറം ജില്ലയിലെ മുഹമ്മദിയ്യ ഹയര്‍ സെക്കന്ററി മദ്‌റസയിലെ ഫാത്വിമ ഹിബ വി.പി, കണ്ണൂര്‍ ജില്ലയിലെ ഉര്‍വത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ സിയ സൈനബ് എന്നിവര്‍ക്ക് ഉപഹാര സമര്‍പ്പണവും ക്യാഷ് അവാര്‍ഡ് വിതരണവും നടത്തി.
മാണിയൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, അബ്ദുസ്സ്വമദ് മുട്ടം, സയ്യിദ് സ്വദഖത്തുല്ല തങ്ങള്‍, അബ്ദുന്നാസര്‍ ഊര്‍പ്പള്ളി, അബ്ദുശ്ശുക്കൂര്‍ ഫൈസി, സ്വിദ്ദീഖ് ഫൈസി വെണ്‍മണല്‍, മൊയ്തുഹാജി, എസ്.ബി. അബ്ദുല്‍ ഖാദിര്‍ ഹാജി, സി.എഛ്. ശറഫുദ്ദീന്‍, എ.പി. മുഹമ്മദ് ബാഖവി, ഹസന്‍ മുസ്‌ലിയാര്‍, റബീഉദ്ദീന്‍ വെന്നിയൂര്‍, അസ്വ്‌ലഹ് മുതുവല്ലൂര്‍, ഫര്‍ഹാന്‍ മില്ലത്ത്, അഫ്‌സല്‍ രാമന്തളി, മുഫ്‌ലിഹ് ഇരിട്ടി, മുനീര്‍ കുന്നത്ത്, ശിനാസ് ചാലാട് സംസാരിച്ചു.

<\body> <\html>