Our ProgramsState News

പരിസ്ഥിതി കാമ്പയിൻ – 2020

WhatsApp-Image-2020-06-03-at-18.34.37-838x1024 പരിസ്ഥിതി കാമ്പയിൻ - 2020

ക്യാമ്പയിൻ ജൂൺ 5 -15

ജൂൺ 5- വീട്ടിലൊരു മരം
ജൂൺ 7 – ശുചിത്വം നമ്മുടെ കടമ
ജൂൺ 10-15 ഓൺലൈൻ പ്രസംഗ മത്സരം

വീട്ടിലൊരുമരം

യൂണിറ്റ് പ്രവർത്തകരുടെ വീടുകളിൽ മരം നടുന്നു. പ്രവർത്തകർ നടുന്ന മരം അടുത്ത കൊല്ലം പരിസ്ഥിതി ദിനം വരെ കൃത്യമായി സംരക്ഷിക്കുമെന്നും. ആവശ്യമായ വെള്ളവും വളവും നൽകി വളർത്തുമെന്നും പ്രതിജ്ഞ എടുക്കുക. മരത്തിന്റെ വളർച്ച രേഖപ്പെടുത്താൻ ഡയറി ആരംഭിക്കാം. വളർന്നു നിൽക്കുന്ന ചെടികൾക്ക് മരമായി വളരാനുള്ള സൗകര്യം ഒരുക്കാം. വേലി കെട്ടിയും, കളപറിച്ചും , അവയെ പരിചരിക്കുക. മരം നടുന്ന ഫോട്ടോ എടുക്കാം , മികച്ചവ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുന്നതാണ്.

റെയിഞ്ചു കമ്മിറ്റികൾ അതാതു പഞ്ചായത്ത്, വില്ലേജ്, കൃഷി ഭവൻ എന്നിവയുമായി ബന്ധപെട്ടു തൈകളുടെ ലഭ്യത ഉറപ്പു വരുത്തുക.

ശുചിത്വം നമ്മുടെ കടമ

മഴക്കാല ജന്യ രോഗങ്ങളിൽ നിന്നും മുക്തി നേടാൻ വീടും പരിസരവും വൃത്തിയാക്കുന്നു.

കൊതുകു വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. വളർന്നു കാടു പിടിച്ചു നിൽക്കുന്ന കളകൾ പറിച്ചു കളയുക. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്, തുണി, മറ്റു വസ്തുക്കൾ ശേഖരിച്ചു ഒഴിഞ്ഞ ഇടങ്ങളിൽ സൂക്ഷിക്കുക. പിന്നീട് സ്ക്രാപ്പ് വില്പനക്കാർക്ക് കൈമാറുക . അടുക്കള മാലിന്യം അനാവശ്യമായി വലിച്ചെറിയുന്നില്ല എന്ന് ഉറപ്പു വരുത്തുക

ഓൺലൈൻ പ്രസംഗ മത്സരം

ജൂനിയർ സീനിയർ സൂപ്പർ സീനിയർ വിഭാഗങ്ങൾക്കു പരിസ്ഥി അനുയോജ്യമായ വിഷയത്തിൽ പ്രസംഗ മത്സരം രണ്ടു മിനിറ്റിൽ കുറയാത്ത മൂന്നു മിനിറ്റിൽ കൂടാത്ത പ്രസംഗങ്ങൾ ഫോണിൽ സെൽഫി ക്യാമറയിൽ എടുത്തു എഡിറ്റ് ചെയ്യാതെ വാട്സാപ്പ് ചെയ്യുക. പ്രസംഗങ്ങൾ സുന്നി ബാലവേദി യൂട്യൂബ് പേജിൽ അപ്‌ലോഡ് ചെയ്യുന്നതും, ഏറ്റവും കൂടുതൽ ലൈക് കിട്ടുന്ന പ്രസംഗം വിജയിക്കുന്നതാണ്.

വിശദ വിവരങ്ങള്‍ക്ക് സര്‍ക്കുലര്‍ ഡൌണ്‍ലോട് ചെയ്യുക

<\body> <\html>