ചേളാരി: സമസ്ത കേരള സുന്നി ബാല വേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അപ്ഡേറ്റ് 2സ19 സംഘടനാ ശാക്തീകരണ കാമ്പയിന് തുടക്കം കുറിച്ചു. കാമ്പയിന്റെ ഭാഗമായുള്ള മെമ്പര്‍ഷിപ്പ് കാമ്പയിന് സംസ്ഥാനതല ഉദ്ഘാടനം സയ്യിദ് അഹ്മദ് ശാഹ് അസ്സഖാഫ് തങ്ങള്‍ക്ക് നല്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു. സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്, സയ്യിദ് മുഹമ്മദ്കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കൊയ്യോട് ഉമര്‍ മുസ്ലിയാര്, കൊടക് അബ്ദുറഹ്മാന് മുസ്ലിയാര്, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി വെന്നിയൂര്‍, കെ.ടി.ഹുസൈന് കുട്ടി മൗലവി, പി.ഹസൈനാര്‍ മൗലവി, അസ്ലഹ് മുതുവല്ലൂര്‍ സംബന്ധിച്ചു. കാമ്പയിന്റെ ഭാഗമായി യൂണിറ്റ് കമ്മിറ്റികള്‍, റെയ്ഞ്ച് കമ്മിറ്റികള്‍ നിലവില്‍ വരേണ്ടതാണ്. കാമ്പയിന് വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ കര്‍മരംഗത്തിറങ്ങണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
എസ്.കെ.എസ്.ബി.വി. അപ്ഡേറ്റ് 2019 തുടക്കം കുറിച്ചു
Related Posts
സത്യ സന്ധ്യതയെ പ്രോത്സാഹിപ്പിക്കുന്ന സുന്നി ബാലവേദിയുടെ പ്രവര്‍ത്തനം പ്രശംസനീയം
സത്യ സന്ധ്യതയെ പ്രോത്സാഹിപ്പിക്കുന്ന സുന്നി ബാലവേദിയുടെ പ്രവര്‍ത്തനം പ്രശംസനീയം – സ്ഥലം എം.എല്‍.എ പി.കെ അബ്ദുറബ്ബ്....
SKSBV ജ്ഞാനതീരം season 6 – ടാലെന്റ് ഷോ
SKSBV ജ്ഞാനതീരം season 6 – ടാലെന്റ് ഷോ. കാസര്‍ഗോഡ് ടാലെന്റ് ഹബ് വെച്ച് 2018 മെയ് 12, 13 ശനി, ഞായര്‍ തിയ്യതികളില്‍ നടക്കും....
പരിസ്ഥിതി കാമ്പയിൻ – 2020
ക്യാമ്പയിൻ ജൂൺ 5 -15 ജൂൺ 5- വീട്ടിലൊരു മരം ജൂൺ 7 – ശുചിത്വം നമ്മുടെ കടമ ജൂൺ 10-15 ഓൺലൈൻ പ്രസംഗ മത്സരം വീട്ടിലൊരുമരം...