ചേളാരി: ”നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂടു തീര്ക്കാം” എന്ന പ്രമേയവുമായി 2018 ഡിസംബര് 24,25,26 തിയ്യതികളില് മലപ്പുറം ബൈത്തുല് ഹികമില് വെച്ച് നടക്കുന്ന സമസ്ത കേരള സുന്നി ബാലവേദി സില്വര് ജൂബിലി സമ്മേളത്തിന് മുന്നോടിയായുള്ള സമസ്ത പോഷക സംഘടനകളുടെയും സംസ്ഥാന ജില്ല ഭാരവാഹികളുടെയും സംസ്ഥാന തല കണ്വെന്ഷന് 28 ന് വൈകിട്ട് 3 മണിക്ക് മലപ്പുറം സുന്നി മഹല്ലില് നടക്കും. സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ പോഷക സംഘടനകളുടെയും പ്രമുഖ നേതാക്കള് പരിപാടിയില് സംബന്ധിക്കും. സില്വര് ജൂബിലി പ്രവര്ത്തനങ്ങള് ഊര്ജ്ജിതപെടുത്തുന്നതിനും പ്രചാരണ പ്രവര്ത്തനങ്ങള് തുടക്കം കുറിക്കുന്നതിനും ആവശ്യമായ പദ്ധതികളുടെ പ്രഖ്യാപനവും കണ്വെന്ഷനില് നടക്കും.
എസ്.കെ.എസ്.ബി.വി സില്വര് ജൂബിലി സംസ്ഥാന തല കണ്വെന്ഷന് മലപ്പുറത്ത്
Related Posts
സുകൃത ബാല്യം സുമോഹനം സർഗാത്മകതയുടെ രണ്ടര ദശകങ്ങൾ..
1993 ഡിസംബര് 26-ന് മർഹും പാണക്കാട് സയ്യിദ് ഉമര് അലി ശിഹാബ് തങ്ങളുടെയും കെ.ടി. മാനു മുസ്ലിയാരുടെയും ഖൽബിലുദിച്ച ആശയമായിരുന്നു സുന്നീ ബാലവേദി. ആദർശ ബോധവും നേതൃഗുണവും...
എസ്.കെ.എസ്.ബി.വി സില്വര് ജൂബിലി പ്രഭാഷക ശില്പ്പശാല ചേളാരിയില്
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി ഡിസംബര് 24,25,26 തിയ്യതികളില് മലപ്പുറം ബൈത്തുല് ഹികമില് വെച്ച് സംഘടിപ്പിക്കുന്ന സില്വര് ജൂബിലിയുടെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന...
റമദാനിന്റെ പവിത്രതയെ കാത്തു സൂക്ഷിക്കുക: എസ്.കെ.എസ്.ബി.വി
പാണക്കാട്: പരിശുദ്ധമായ റമദാന് നല്കിയ ആത്മസംയമനത്തിന്റെയും വിശ്വാസ ദൃഢതയുടെയും സന്ദേശം കൈമുതലാക്കി റമദാനിന്റെ പവിത്രതയെ കാത്തു സൂക്ഷിച്ച് മുന്നോട്ട് പോകണമെന്നും ആഘോഷങ്ങള് അതിരു കടക്കാതെ ശ്രദ്ധാപൂര്വം മുന്നോട്ട്...