ചേളാരി: സ്കൂളിലെ പാഠ പുസ്തകങ്ങള്‍ പരിഷ്കരിക്കുക വഴി സുപ്രധാന സ്വതന്ത്ര സമരത്തേയും മുസ്ലിം പോരാളികളുടെ പങ്കിനേയും മായ്ച്ചു കളയാനുള്ള ശ്രമത്തില്‍ നിന്ന് വിദ്യഭ്യാസ വകുപ്പും സര്‍ക്കാരും പിന് വാങ്ങണമെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപെട്ടു. പരിഷ്കരണത്തിന്റെ പേരില്‍ ചരിത്രത്തിലെ സുപ്രധാന നായകന്മാരുടെ പങ്കിനെ കുറിച്ചറിയാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശത്തേയാണ് മാറ്റപെടുന്നതെന്നും തീരുമാനം തിരുത്താന്‍ തയ്യാറാവണമെന്നും യോഗം ആവശ്യപെട്ടു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. അസൈനാര്‍ ഫൈസി ഫറോഖ് മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര, ഷഫീഖ് മണ്ണഞ്ചേരി, റബീഉദ്ദീന്‍ വെന്നിയൂര്‍, റിസാല്‍ ദര് അലി ആലുവ, ഫര്ഹാന് മില്ലത്ത്, സുഹൈല്‍ കൊടക്, ഫര്ഹാന് കൊടക്, നാസിഫ് തൃശൂര്‍, അസ്ലഹ് മുതുവല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്സല് രാമന്തളി സ്വാഗതവും ട്രഷറര്‍ ഫുആദ് വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു.
പാഠ പുസ്തക പരിഷ്കരണം, ചരിത്രത്തെ മായ്ച്ചു കളയാനുള്ള ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം : എസ്.കെ.എസ്.ബി.വി
Related Posts
“എസ്.ബി.വി സമരമേറ്റെടുത്താൽ വിജയം കണ്ടേ അടങ്ങു”: അഫ്സൽ രാമന്തളി,ആസിമിനോടുള്ള അനീതിക്കെതിരെ അധികാരികളെ സമീപിക്കും
പഠനം തുടരാൻ ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വരിക വഴി താൻ അനുഭവിക്കുന്ന ബുദ്ധിമ്മുട്ടിനെ കുറിച്ച് മനസ്സു തുറന്ന ആസിമിനൊപ്പമാണ് SKSBV യെന്ന് സിൽവര്‍ജൂബിലി പ്രമേയം. SKSBV സമരമേറ്റെടുത്താൽ വിജയം കണ്ടേ...
എസ്.കെ.എസ്.ബി.വി സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ വെച്ചാണ് പുതിയ കമ്മിറ്റി ‘ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡണ്ട്...