ചേളാരി: സമൂഹത്തിന്റെ നന്മയുടെ ഉറവിടങ്ങളായ വിദ്യാലയങ്ങളില്‍ വര്‍ഗീയ ചിന്തകള്‍ക്ക് ഇടം നല്‍കുന്നത് അപകടം വരുത്തുമെന്നും നിര്‍ബന്ധിത മത ആചാരം മറ്റു മതസ്ഥരെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് അപകടകരമാണന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപെട്ടു. തൃശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ നടന്ന പാത പൂജ വിദ്യാര്‍ത്ഥികളിലേക്ക് അടിചേല്പ്പിച്ചതും മത വിശ്വാസത്തെ വൃണപെടുത്താന്‍ ശ്രമിച്ചതും പ്രതിഷേധാര്‍ഹമാണന്നും ഇത്തരം പ്രവണതകള്‍ക്ക് വിദ്യാലയങ്ങളെയും വിദ്യാര്‍ത്ഥികളെയും ഉപയോഗപെടുത്തുന്നത് ദുഃഖകരമാണന്നും യോഗം അഭിപ്രായപെട്ടു. വിദ്യാഭ്യാസ വകുപ്പിന്റെയും ബന്ധപെട്ട ഉദ്യോഗസ്തരുടെയും അനുവാദത്തോടെയാണോ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാലയങ്ങള്‍ വേദിയാകുന്നതെന്ന് വ്യക്തമാക്കണമെന്നും യോഗം ആവശ്യപെട്ടു. സംസ്ഥാന വൈസ്. പ്രസിഡണ്ട് സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര അദ്ധ്യക്ഷനായി. എസ്.കെ.ജെ.എം.സി.സി മാനേജര്‍ എം.എ ഉസ്താദ് ചേളാരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്സല് രാമന്തളി, റബീഉദ്ദീന്‍ വെന്നിയൂര്‍, റിസാല്‍ദര്‍ അലി ആലുവ, അജ്മല്‍ പാലക്കാട്, മുനാഫര്‍ ഒറ്റപ്പാലം, അസ്ലഹ് മുതുവല്ലൂര്‍, നാസിഫ് തൃശൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വര്‍ഗീയ ചിന്തകള്‍ വിദ്യാലയങ്ങളില്‍ അപകടം വരുത്തും: എസ്.കെ.എസ്.ബി.വി
Related Posts
എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി സംസ്ഥാന പ്രവര്‍ത്തക കണ്വെന്ഷന് ഇന്ന് (ശനി)
മലപ്പുറം: ”നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂടു തീര്‍ക്കാം” എന്ന പ്രമേയവുമായി സമസ്ത കേരള സുന്നി ബാലവേദി ഡിസംബര്‍ 24,25,26 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലി...
സില്‍വര്‍ ജൂബിലിക്കൊരുങ്ങി എസ്.ബി.വി. ചരിത്രവിജയമാക്കാന്‍ കര്‍മരംഗത്തിറങ്ങുക: അസീല്‍ അലി ശിഹാബ് തങ്ങള്‍
ചേളാരി: ‘നന്മ കൊണ്ട് നാടൊരുക്കാം, വിദ്യകൊണ്ട് കൂടു തീര്‍ക്കാം’ എന്ന പ്രമേയവുമയി ഡിസംബര്‍ 24,25,26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹികമില്‍ വെച്ച് നടക്കുന്ന എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി...
സമസ്ത ശരീഅത്ത് സമ്മേളനം വിജയിപ്പിക്കുക: എസ്.കെ.എസ്.ബി.വി
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 13 ന് കോഴിക്കോട് വെച്ച് സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ സമ്മേളനം വിജയിപ്പിക്കണമെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി...