കുട്ടികള്‍ക്കെതിരെ ഉള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകം: എസ്.കെ.എസ്.ബി.വി

| 0 Comments| | 10:47 am
Categories:
109532137_2980024592106673_3449580613314169174_o കുട്ടികള്‍ക്കെതിരെ ഉള്ള  കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകം: എസ്.കെ.എസ്.ബി.വി

ചേളാരി: കുട്ടികള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്യപെടുന്ന അതിക്രമങ്ങളില്‍ വര്‍ഷാവര്‍ഷം ഉണ്ടാകുന്ന വര്‍ദ്ധനവ് ആശങ്കാജനകം എന്ന് സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.കേരള പോലീസിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2015 നെ അപേക്ഷിച്ചു കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ 80 ശതമാനം വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളില്‍ 30 ശതമാനം കുറവ് രേഖപെടുത്തിയപ്പോഴാണ് ഇതെന്നത് കണക്കുകളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. സാമൂഹിക സഹവര്‍ത്തിത്തിന്റെ അവസരങ്ങള്‍ നഷ്ടമായി വീടുകളിലേക്ക് ഒതുങ്ങേണ്ടി വരുന്ന ബാല്യ-കൗമാരങ്ങള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന മാനസീക പ്രശ്‌നങ്ങളും ഇവിടെ കൂട്ടി വായിക്കേണ്ടതുണ്ട്. 2020 മെയ് വരെ മാത്രം 1294 പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഭൂരിഭാഗവും ലൈംഗിക അതിക്രമങ്ങളും ഗാര്‍ഹീക പീഡനങ്ങളുമാണ് എന്നത് വസ്തുതയുടെ ഗൗരവം വര്ധിപ്പിക്കുന്നുണ്ട്.
എന്നാല്‍ കൃത്യമായ നടപടികള്‍ കൈക്കൊള്ളേണ്ട അധികാര കേന്ദ്രങ്ങള്‍ തന്നെ പ്രതികള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നു എന്നതും അങ്ങേയറ്റം അപലപനീയമാണ്. കുറ്റകൃത്യങ്ങള്‍ തടയുന്നതിലും ആവശ്യമായ നടപടികള്‍ കൈകൊള്ളുന്നതിലും സര്‍ക്കാര്‍ നിസ്സംഗത കാണിക്കുന്ന പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി സംഘടന മുന്നോട്ട് വരുമെന്ന് സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അറിയിച്ചു