ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ആചരിച്ചു വരുന്ന സില്വര് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപിക്കുന്ന അക്ഷരെ മുറ്റത്തെ സ്നേഹ ഗുരുവിന് കുരുന്നുകളുടെ ആദരം ”ഗുരുമുഖത്ത്” സെപ്തംബര് 2 ന് മദ്റസ അധ്യാപക ദിനത്തില് യൂണിറ്റ് റെയിഞ്ച് തലങ്ങളില് നടക്കും. മദ്റസ പരിധിയില് ദീര്ഘകാലം അധ്യാപക രംഗത്ത് പ്രവര്ത്തിച്ച ഗുരുനാഥന്മാദരെയും സേവന കാലയളവില് മികച്ച സംഭാവനകള് നല്കിയ മദ്റസ അധ്യാപകരെയും പരിപാടിയില് വെച്ച് ആദരിക്കും. സില്വര് ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് യൂണിറ്റ് റെയിഞ്ച് കേന്ദ്രങ്ങളില് പരിപാടി സംഘടിപ്പിക്കുന്നത്. ജംഇയ്യത്തുല് മുഅല്ലിമീന് ആചരിക്കുന്ന മുഅല്ലിം ഡേ മദ്റസ അധ്യാപക ദിവസം സംസ്ഥാനത്തെ പതിനായിരത്തോളം മദ്റസ കേന്ദ്രങ്ങളില് ആദരിക്കല്, പ്രമേയ പ്രഭാഷണം, അനുഭവം പങ്ക് വെക്കല്, പ്രാര്ത്ഥന സദസ്സ്, വിദ്യാര്ത്ഥി സംഗമം എന്നിവയും റെയിഞ്ച് കേന്ദ്രങ്ങളില് പ്രമേയ പ്രഭാഷണം, പ്രവര്ത്തക സംഗമം, എന്നിവയും നടക്കും. പരിപാടിക്ക് സുന്നി ബാലവേദി യൂണിറ്റ് ചെയര്മാന്, മദ്റസ സദര് മുഅല്ലിം, യൂണിറ്റ് ഭാരവാഹികള് എന്നിവര് നേതൃത്വം നല്കും. മദ്റസ കേന്ദ്രങ്ങളിലും എസ്.കെ.എസ്.ബി.വി സംഘടിപ്പിക്കുന്ന ഗുരുമുഖത്ത് പരിപാടിയും ജംഇയ്യത്തുല് മുഅല്ലിമീന് സംഘടിപ്പിക്കുന്ന മുഅല്ലിം ഡേ ആചരണവും സംഘടിപ്പിക്കാനും വിജയിപ്പിക്കാനും പ്രവര്ത്തകര് മുന്നോട്ടു വരണമെന്ന് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
അക്ഷരെ മുറ്റത്തെ സ്നേഹഗുരുവിന് കുരുന്നുകളുടെ ആദരം: എസ്.കെ.എസ്.ബി.വി ഗുരുമുഖത്ത് സെപ്തംബര് 2 ന്
Related Posts
SKSBVയുടെ റമദാന് സമ്മാനം : മജ് ലിസുല് മആരിഫ്
സഹനം, സംയമനം, സംസ്കരണം അതാവണം നമ്മുടെ റമദാൻ. നാടിനെ വിറങ്ങലിപ്പിച്ച സാമൂഹിക വിപത്ത് നാടുവാഴുന്ന ഈ നേരത്ത് നമ്മുടെ പഠനമെന്ന നന്മ മുടങ്ങിയിരിക്കുകയാണല്ലോ. എന്നാൽ റമദാൻ പോലെ...
ലോഗോ പ്രകാശനം ചെയ്തു
മണ്ണാർക്കാട്: സമസ്ത കേരള സുന്നി ബാലവേദി ഒരു വർഷക്കാലം നീണ്ട് നിൽക്കുന്ന സിൽവർജൂബിലി ലോഗോ പ്രകാശന കർമ്മം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ സി കെ...