ചേളാരി: ‘നന്മ കൊണ്ട് നാടൊരുക്കാം വിദ്യകൊണ്ട് കൂടുതീര്‍ക്കാം’ എന്ന പ്രമേയത്തില്‍ നടക്കുന്ന എസ്.കെ.എസ്.ബി.വി. സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തിന് അന്തിമ രൂപമായി. 24,25,26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹിക്മയില് വെച്ച് സംഘടിപ്പിക്കുന്ന പരിപാടിക്ക് മുന്നോടിയായി 22-ന് ഇരിപത്തി അഞ്ച് കേന്ദ്രങ്ങളില്‍ നിന്ന് മഖ്ബറ സിയാറത്തോടെ നഗരിയില്‍ ഉയര്‍ത്താനുള്ള പതാകാ പ്രയാണം നടക്കും. 23-ന് വൈകിട്ട് മൂന്ന് മണിക്ക് പാണക്കാട് എത്തിച്ചേരുന്ന പതാക പ്രയാണം പാണക്കാട് മഖ്ബറ സിയാറത്തോടെ സമ്മേളന നഗരിയില്‍ എത്തും. പാണക്കാട് മഖാം സിയാറത്തിന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് നേതൃത്വം നല്‍കും. തുടര്‍ന്ന് നഗരിയില്‍ ഉയര്‍ത്താനുള്ള ഇരുപത്തി അഞ്ച് പതാകകള്‍ സമ്മേളന നഗരിയായ ബൈത്തുല്‍ ഹികമയില് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങും.
24-ന് വൈകിട്ട് നാല് മണിക്ക് പെഡസ്ട്രിയല്‍ മാര്‍ച്ച് മച്ചിങ്ങല്‍ എം.എസ്.എം. ഓഡിറ്റോറിയം പരിസരത്ത് നിന്ന് ആരംഭിച്ച് സമ്മേളന നഗരിയില്‍ സമാപിക്കും. തുടര്‍ന്ന് ഇരുപത്തി അഞ്ചാം വാര്‍ഷികത്തിന് തുടക്കം കുറിച്ച് സംഘടനാ ശില്പികളും പ്രമുഖ നേതാക്കളും ഇരുപത്തി അഞ്ച് പതാകകള്‍ നഗരിയില്‍ ഉയര്‍ത്തും. വൈകിട്ട് 6.30ന് മജ്ലിസുന്നൂര് ആത്മീയ സംഗമം പുറങ്ങ് മൊയ്തീന് മുസ്ലിയാരുടെ അധ്യക്ഷതയില്‍ എസ്.കെ.ജെ.എം.സി.സി. മാനേജര്‍ എം.എ.ചേളാരി ഉദ്ഘാടനം ചെയ്യും. സന്നദ്ധ സേവന രംഗത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട അറുനൂറോളം ഖിദ്മ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലന ക്യാമ്പ് നടക്കും. രാവിലെ എട്ട് മണിക്ക് അസീല്‍ അലി തങ്ങളുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നടത്തുന്ന ക്യാമ്പില്‍ പ്രമുഖര്‍ സംബന്ധിക്കും. വൈകിട്ട് നാല് മണിക്ക് ഖിദ്മ ഗ്രാന്റ് അസംബ്ലി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അഭിവാദ്യം ചെയ്യും. വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന ജ്ഞാനതീരം ടാലന്റ് മീറ്റിന് ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് സംസ്ഥാന ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കുന്ന ലീഡേഴ്സ് പാര്‍ലിമെന്റ് കൊടക് അബ്ദുറഹിമാന് മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് രണ്ടിന് നടക്കുന്ന ഖിദ്മ ട്രൈനിങ് സെഷന് പാണക്കാട് സയ്യിദ് റാജിഅലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുല്‍ ഹയ്യ് നാസര്‍ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം നടക്കുന്ന ടാലന്റ് വിത്ത് ടാലന്റ് സെഷന് ഡോ. എന്‍.എം.എം.അബ്ദുല്‍ ഖാദിറിന്റെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
26-ന് രാവിലെ ആറിന് നടക്കുന്ന മെഡിറ്റേഷന്‍ സെഷന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഓണ്‍ലൈന്‍ മുഖേന റെയ്ഞ്ചില്‍ നിന്നും റജിസ്റ്റര്‍ ചെയ്ത നാലായിരം പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം രാവിലെ 8-ന് സമസ്ത ട്രഷറര്‍ സി.കെ.എം.സ്വാദിഖ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ സെഷനുകളിലായി പ്രമുഖര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ഉച്ചക്ക് 2-ന് നടക്കുന് നസമാപനസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും.
ഓണ്‍ലൈന്‍ മുഖേന റജിസ്റ്റര്‍ ചെയ്ത സമ്മേളന പ്രതിനിധികള്‍ 26-ന് രാവിലെ 8 മണിക്ക് തന്നെ സമ്മേളന നഗരിയില്‍ പ്രവേശിക്കേണ്ടതാണ്.