ആറ്റൂര്‍: സമൂഹത്തിന്റെ ഭാവി വാഗ്ദാനങ്ങളായ പുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍ രാജ്യ പുരോഗതിക്കായ് രംഗത്തിറങ്ങണമെന്നും പുതിയ കാലത്തെ വെല്ലുവിളികള്‍ അതിജയിച്ച് മുന്നോട്ട് പോകാന്‍ തയ്യാറാകണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ അഭിപ്രായപെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന ദൗര്‍ഭാഗ്യകരമായ അക്രമസംഭവങ്ങളില്‍ കുട്ടികളും വിദ്യാര്‍ത്ഥികളും ഇരയാക്കപെടുന്നത് ദൗര്‍ ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി തൃശൂര്‍ ആറ്റൂറിലെ അറഫ ഇംഗ്ലീഷ് സ്‌കൂളില്‍ സംഘടിപ്പിച്ച ബാലഇന്ത്യ സംസ്ഥാന തല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് റാജിഅലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി. ജാഫര്‍ ഹുദവി തൃക്കരിപ്പൂര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എച്ച് ഹംസ സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര, റബീഉദ്ദീന്‍ വെന്നിയൂര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി, ഹംസ അന്‍വരി മോളൂര്‍, കബീര്‍ ഫൈസി അകലാട്, ഹംസ അന്‍വരി പാലുവായ്, സുലൈമാന്‍ ദാരിമി, റഷീദ് കമലി, ഷക്കീര്‍ മുസ്ലിയാര്‍, ഹാഫിള് മുഹ്‌യുദ്ദീന്‍, കെ.എസ് അബ്ദുള്ള ഹാജി, മുഹമ്മദ് നാസിഫ് തുടങ്ങിയവര്‍ സംസാരിച്ചു.
വിദ്യാര്‍ത്ഥികള്‍ രാജ്യ പുരോഗതിക്കായ് രംഗത്തിറങ്ങണം: എം.എം മുഹ്‌യുദ്ദീന്‍ മുസ്ലിയാര്‍
Categories:
Related Posts
മജ്ലിസുല്‍ മആരിഫ് വിജയികള്‍ക്കുള്ള ഗോള്‍ഡ് കോയിന് വിതരണം നടത്തി
കണ്ണൂര്‍: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി മദ്റസാ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മജ്ലിസുല്‍ മആരിഫ് ഓണ്‍ലൈന്‍ മത്സരത്തിന്റെ വിജയികള്‍ക്കുള്ള അനുമോദനവും സമ്മാനദാന ചടങ്ങും കണ്ണൂര്‍ ജില്ലയിലെ...