തിരുവനന്തപുരം (ബീമാപള്ളി) : പുതിയ കാലത്തെ സാമുഹിക വെല്ലുവിളികളെ യഥാ സമയം ഉള്‍കൊണ്ട് മുന്നേറാനും സത്യ ശീലങ്ങള്‍ സമൂഹത്തില്‍ വളര്‍ത്തി കൊണ്ട് വരാനും വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അഭിപ്രായപെട്ടു. സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി തിരുവനന്തപ്പുരം ജില്ലയിലെ ബീമാപള്ളി റഫീഖുല്‍ ഇസ്ലാം മദ്റസയില്‍ സംഘടിപ്പിച്ച സത്യ സമ്മേളനത്തിന്റെ സംസ്ഥാന തല ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.കെ.ജെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് പുറങ്ങ് മൊയ്തീന് മുസ്ലിയാര് അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു. എസ്.കെ.ജെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഹുസൈന് കുട്ടി മുസ്ലിയാര്, സയ്യിദ് സിയാദ് കോയ തങ്ങള്‍, നൗഷാദ് ഹുദവി, എം.പീര്‍ മുഹമ്മദ് മുസ്ലിയാര്, ഷാനവാസ് മാസ്റ്റര്‍, ബീമാപള്ളി റഷീദ്, ഹാഫിള് റഹ്മാന് സാഹിബ് വഴിമുക്ക്, നജ്മുദ്ദീന് മന്നാനി, അഹമ്മദ് റഷാദി, അഷ്റഫ് മുസ്ലിയാര്, ഇഖ്ബാല്‍ സാഹിബ്, അല്‍ മഹീന് ഹാജി, ടി. ബഷീര്‍ സാഹിബ്, അബ്ദുറസാഖ് മന്നാനി, നാസിഫ് തൃശൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. റബീഉദ്ദീന്‍ വെന്നിയൂര്‍ സ്വാഗതവും മുഹമ്മദ് അസ്ലഹ് മുതുവല്ലൂര്‍ നന്ദിയും പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ നന്മയുടെ പ്രബോധകരാവണം: അസീല്‍ അലി ശിഹാബ് തങ്ങള്‍
Related Posts
ജ്ഞാനതീരം യോഗ്യത ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച റെയിഞ്ച് തല ജ്ഞാനതീരം ടാലന്റ് സെര്‍ച്ച് പരീക്ഷയിണ് നിന്നും സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടിയ...
സമസ്ത ശരീഅത്ത് സമ്മേളനം വിജയിപ്പിക്കുക: എസ്.കെ.എസ്.ബി.വി
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 13 ന് കോഴിക്കോട് വെച്ച് സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ സമ്മേളനം വിജയിപ്പിക്കണമെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി...