അറിവിന്റെ മധു നുകരാം, ഊഴിക്ക് തണലേകി…

Categories:

മദ്രസകളും സ്കൂളുകളും തുറന്നു…

ഇനി അറിവിന്റെ ആഴിയിൽ ആർത്തുല്ലസിക്കാം…

അറിവ് അജ്ഞതയെന്ന അന്ധതയിൽ നിന്നും കരകയറാനുള്ള പ്രകാശമാണ്. വെട്ടിത്തിളങ്ങുന്ന വജ്രങ്ങളേക്കാളേറെ വെട്ടം സ്ഫുരിക്കുന്ന വെള്ളി നക്ഷത്രങ്ങളാണ് അറിവിന്റെ ഓരോ വാതായനങ്ങളും. പ്രപഞ്ചം തീർത്ത നാഥന്റെ പ്രാപഞ്ചിക നിയമം തുടങ്ങുന്നതും വായിക്കാൻ ആഹ്വാനം ചെയ്ത് കൊണ്ടാണല്ലോ. ആരെങ്കിലും അറിവിന്റെ വഴിയിൽ പ്രവേശിച്ചാൽ അവൻ തിരിക്കും വരേക്കും സ്വർഗ്ഗത്തിലേക്കുള്ള പാതയിലാണെന്ന് പുണ്യ നബി പഠിപ്പിച്ചതും നാം പഠിച്ചതാണ്. ഒരു കാലത്തെ പാണ്ഡിത്യത്തിന്റെ പാണ്ഡവരായിരുന്നവർ വിജ്ഞാന വിസ്ഫോടനങ്ങളുടെ ഈ കാലത്ത് വിഢ്ഢികളായിക്കൂടാ…

 

വിദ്യ അഭ്യസിച്ചവരും അർത്ഥിച്ചവരും വിദ്യകൊണ്ടറിയേണ്ടതറിയൽ അത്യാവശ്യവുമാണ്. മൂല്യബോധമുള്ള തലമുറയായി മാറുകയും, മാതാപിതാക്കളോടും സമൂഹത്തോടും രാഷ്ട്രത്തോടും കടപ്പാടുള്ളവരാവുകയും, ജീവൻ നൽകുന്ന ഊഴിയോടുള്ള കർതവ്യങ്ങളെ അറിയുകയും അവയെ നാളെക്കായ് നിധിപോലെ കാക്കാനും അക്രമികളെ ചെറുക്കാനും നമുക്ക് കഴിയണം…

അറിവിന്റെ മധു നുകരണം…

ഊഴിക്ക് തണലേകി…..

SKSBV OFFICIAL MEDIA