ബാലഇന്ത്യ നാന്നൂറ് കേന്ദ്രങ്ങളിൽ ലക്ഷം കുരുന്നുകൾ കൈകോർക്കുന്നു.

Categories:

ചേളാരി: ‘സുരക്ഷിതം ഇന്ത്യ ഈ കരങ്ങളിൽ” എന്ന പ്രമേയം ഉയർത്തിപിടിച്ചുകൊണ്ട് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സുന്നി ബാലവേദി നടത്തി വരാറുള്ള ബാലഇന്ത്യ 400 റൈഞ്ച് കേന്ദ്രങ്ങളിലും 14ൽ പരം ജില്ലാ കേന്ദ്രങ്ങളിലും സംഘടിപ്പിക്കും.

രാജ്യം കടുത്ത വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോൾ പരിപാടി വളരെ വിപുലമായി നടത്താൻ ഉള്ള നിർദേശം താഴെതട്ടിലേക്കു കൈമാറിയിട്ടുണ്ട്. വിദ്യാർത്ഥി റാലി, ബാലഇന്ത്യ, പ്രതിജ്ഞ, പ്രമേയ പ്രഭാഷണം തുടങ്ങിയവ നടക്കും.വിവിധ കേന്ദ്രങ്ങളിൽ പണ്ഡിതന്മാരും സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കളും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും.

യോഗത്തിൽ സുന്നിബാലവേദി സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് രാജിഹ് അലി ശിഹാബ് തങ്കൾ അധ്യക്ഷനായി. സുന്നി ബാലവേദി സംസ്ഥാന ചെയർമാൻ അബ്ദുൽ ഖാദർ അൽ ഖാസിമി ഉദ്ഘാടനം നിർവഹിച്ചു. ഫുആദ് കോഴിക്കോട് , നസിഫ് ചാവക്കാട്, അജ്മൽ മംഗലശ്ശേരി, അഫ്രസ് കോഴിക്കോട്, ജുനൈർ മലപ്പുറം, ഫാസിൽ മലപ്പുറം, ചർച്ചയിൽ പങ്കെടുത്തു.ജനറൽ സെക്രട്ടറി റബീഉദീൻ വെന്നിയൂർ സ്വാഗതവും അസ്ലഹ് മുതുവല്ലൂർ നന്ദിയും പറഞ്ഞു.