എസ്.കെ.എസ്.ബി.വി ബാല ഇന്ത്യ: 475 കേന്ദ്രങ്ങളില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥിക്കള്‍ അണിനിരന്നു

Categories:

balaindia-2020-3-1024x754 എസ്.കെ.എസ്.ബി.വി ബാല ഇന്ത്യ: 475 കേന്ദ്രങ്ങളില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥിക്കള്‍ അണിനിരന്നു

ചേളാരി: രാജ്യത്തിന്റെ എഴുപതാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ‘സുരക്ഷിതം ഇന്ത്യ ഈ കരങ്ങളില്’ എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ബാലവേദി ഇരുപതോളം ജില്ലാ കേന്ദ്രങ്ങളിലും 475 റൈഞ്ച് കേന്ദ്രങ്ങളില്‍ ബാല ഇന്ത്യയും വിളംബര റാലിയും പൗരത്വ നിയമ പ്രതിഷേധ സദസും തീര്‍ത്തു. കാസര്‍കോട് ജില്ലയില്‍ മുട്ടതോടിയിലും കണ്ണൂരില്‍ ഇരുട്ടിലും കോഴിക്കോട് ഫറൂഖിലും വയനാട് കമ്പളക്കാട് ലും മലപ്പുറം ഈസ്റ്റില്‍ കിഴിശ്ശേരിയില്‍ ലും പാലക്കാട് പത്തിരിപ്പാല യിലും തൃശ്ശൂരില്‍ ദേശമംഗലത്തു ഇടുക്കിയിലും ആലപ്പുഴ മണ്ണഞ്ചേരിയിലും എറണാകുളം ആലുവയിലും നീലഗിരിയില്‍ ഒന്നാം മൈല്‍ലും കുടകില്‍ സിദ്ധാപൂര്‍ലും 475 ഓളം റെയിഞ്ച് കേന്ദ്രങ്ങളില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്നു ബാല ഇന്ത്യക്കള്‍ തീര്‍ത്തു.

സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം വെസറ്റ് ജില്ലയിലെ പൂക്കിപ്പറമ്പ് വെച്ച് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. എസ് കെ ജെ എം സി സി സെക്രട്ടറി കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഹുസൈന്‍ കുട്ടി മുസ്ലിയാര്‍ പുളിയാട്ടുകുളം, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി, നൗഷാദ് ചെട്ടിപ്പടി, ഷാഫി മാസ്റ്റര്‍ ആട്ടീരി ,അനീസ് ഫൈസി മാവണ്ടിയൂര്‍, മുഹമ്മദ് അലി പുളിക്കല്‍, ജുനൈര്‍ തലക്കടത്തൂര്‍, റാഫി മൗലവി പുതുപ്പറമ്പ് ,മുഹമ്മദ് മുസ്ലിയാര്‍ കോഴിച്ചെന,ഫാഇസ് ഇബ്രാഹീം വെന്നിയൂര്‍, സവാദ് പൂക്കിപ്പറമ്പ് , ജസീബ് വെളിമുക്ക്, ഹാദി താജുദ്ധീന്‍ തലക്കടത്തൂര്‍ ശമീര്‍ പാണ്ടികശാല, ഇല്യാസ് ഫൈസി, ഇഖ്ബാല്‍ വാഫി, ജവാദ് ബാഖവി, ഹാരിസ് മുസ്‌ലിയാര്‍ പൂക്കിപറമ്പ്, സല്‍മാന്‍ കാടാമ്പുഴ, ഫുആദ് ചേലേമ്പ്ര സംസാരിച്ചു.

ബാല ഇന്ത്യ പ്രതിജ്ഞ എസ്.കെ.എസ്.ബി.വി മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ആരിഫ് തങ്ങള്‍ പൊന്നാനി ചൊല്ലിക്കൊടുത്തു. എസ്.കെ.എസ്.ബി.വി സംസ്ഥാന ജനറല്‍ സെക്രട്ടറി റബീഉദ്ധീന്‍ വെന്നിയൂര്‍ സ്വാഗതവും ഫാസില്‍ കൊടക്കാട് നന്ദി പറഞ്ഞു.