വിദ്യാര്‍ത്ഥികള്‍ പ്രബോധകരാവണം: മോയിന്‍കുട്ടി മാസ്റ്റര്‍

| 0 Comments| | 3:56 pm
Categories:

ചേളാരി: പുതിയ കാലത്തെ സാമുഹ്യ പാശ്ചാത്തലത്തെയും വെല്ലുവിളികളെയും യഥാ സമയം ഉള്‍കൊണ്ട് മുന്നേറാനും പ്രബോധന രംഗത്ത് സജീവമാക്കാനും വിദ്യാര്‍ത്ഥികള്‍ തയ്യാറാവണമെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ അഭിപ്രായപെട്ടു. സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ചേളാരിയില്‍ സംഘടിപിച്ച സില്‍വര്‍ ജൂബിലി പ്രഭാഷക ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. എസ്.കെ.ജെ.എം.സി.സി മാനേജര്‍ എം.എ ചേളാരി സംഘടന പിന്നിട്ട ഇരുപത്തിയഞ്ച് വര്‍ഷം, ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ ബൈത്തുല്‍ ഹികം, അഫ്‌സല്‍ രാമന്തളി നാം മുന്നോട്ട് എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. കെ.ടി ഹുസൈന്‍ കുട്ടി മുസ്ലിയാര്‍, ഹസൈനാര്‍ ഫൈസി ഫറോഖ്, സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര, ഫുആദ് വെള്ളിമാട്ക്കുന്ന്, റിസാല്‍ ദര്‍അലി ആലുവ, മുനാഫര്‍ ഒറ്റപ്പാലം, ഫര്‍ഹാന്‍ മില്ലത്ത്, അസ്‌ലഹ് മുതുവല്ലൂര്‍, അര്‍ഷാദ് മണ്ടൂര്‍, അബ്ദുന്നാസര്‍ ഇടുക്കി, അജ്മല്‍ മംഗലശ്ശേരി നാസിഫ് തൃശൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു

Leave a Reply