SKSBVയുടെ റമദാന്‍ സമ്മാനം : മജ് ലിസുല്‍ മആരിഫ്

WhatsApp-Image-2020-04-23-at-21.37.32-732x1024 SKSBVയുടെ റമദാന്‍ സമ്മാനം : മജ് ലിസുല്‍ മആരിഫ്

സഹനം, സംയമനം, സംസ്കരണം

അതാവണം നമ്മുടെ റമദാൻ. നാടിനെ വിറങ്ങലിപ്പിച്ച സാമൂഹിക വിപത്ത് നാടുവാഴുന്ന ഈ നേരത്ത് നമ്മുടെ പഠനമെന്ന നന്മ മുടങ്ങിയിരിക്കുകയാണല്ലോ. എന്നാൽ റമദാൻ പോലെ പുണ്യമേറിയ ഈ മാസത്തിൽ അറിവ് നേടാതെ സമയം പാഴാക്കുന്നത് നമ്മൾക്ക് തീരാ നഷ്ടമാവുകയാണ്. നവയുഗ മാധ്യമങ്ങളുടെ കാലത്ത് പഠിച്ചില്ലെങ്കിൽ നാഥൻ ചോദിക്കുമെന്നതും തീർച്ച.

ഈ പ്രശ്നത്തിനാണ് സമസ്ത കേരള സുന്നി ബാലവേദി പരിഹാരം കണ്ടിരിക്കുന്നത്, നന്മ പഠിക്കാനും പ്രചരിപ്പിക്കാനും സുന്നി ബാലവേദിയുടെ ഓൺലൈൻ മദ്രസ

മജ് ലിസുൽ മആരിഫഃ

വിദഗ്ധരായ ഉസ്താദുമാരുടെ ശിക്ഷണത്തിൽ SKSBV യൂറ്റുബ് ചാനലിൽ നമ്മൾ ആരംഭിക്കുകയാണ്.

റെജിസ്റ്ററേഷന് സന്ദർശിക്കുക: http://tiny.cc/majlis

നമ്മുടെ ഖുർആൻ ക്ലാസുകളെല്ലാം നിന്നുപോയ ഈ സാഹചര്യത്തിൽ ഓരോ ഉസ്താദുമാരും തങ്ങളുടെ ഓരോ വിദ്യാർത്ഥിയും റജിസ്റ്റർ ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തുക, ഒരോ രക്ഷിതാവും നമ്മുടെ മക്കൾ ചേർന്നുവെന്ന് ഉറപ്പ് വരുത്തുക, SKSSF, SYS യൂണിറ്റ് കമ്മിറ്റികൾ തങ്ങളുടെ പരിധിയിലെ ഓരോ വിദ്യാർത്ഥിയും പങ്കെടുക്കുന്നുവെന്ന് ഉറപ്പുവരുത്തുക

റജിസ്റ്ററേഷൻ അവസാന തിയ്യതി: റമദാൻ 7

നിബന്ധനകൾ:-

1) SKIMVBക്ക് കീഴിലെ മദ്രസാ വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രവേശനം

2) ഓരോ വിദ്യാർത്ഥിയും രക്ഷിതാവിൻ്റെ അറിവോടെയും നിയന്ത്രത്തിലുമാണ് online schoolൽ പങ്കെടുക്കേണ്ടത്.

3) റെജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ ആഡ് ചെയ്യപ്പെടുന്നതാണ്.

4) ഈ റമദാനിൽ മൂന്നു വിഷയങ്ങളുള്ള ഒരു കോഴ്സാണുള്ളത്
1. ഖുർആൻ തജ് വീദ് – ഇസ്മാഈൽ ഹുദവി ഒഴിയൂർ
2. നന്മയുടെ കഥകൾ – സാലിം ഫൈസി കൊളത്തൂർ
3. ആത്മീയമായ ഊർജ്ജം – ഫരീദ് റഹ്മാനി കാളികാവ്

5) SKSBV tech-admins Youtube Channel ൽ ദിവസവും രാവിലെ 10.30 AM ന് അതാത് ദിവസങ്ങളിലെ ക്ലാസ് ലൈവായി ഉണ്ടായിരിക്കുന്നതാണ്.

6) ഓരോ മൂന്ന് ക്ലാസിനു ശേഷവും ഒരു ക്വിസ്, ഓരോ ഒൻപത് ക്ലാസിനു ശേഷവും ഓരോ ലഘു അസൈൻമെൻ്റും എന്നിങ്ങനെ, 6 ക്വിസും 3 അസൈൻമെൻ്റും ഒരു ടെസ്റ്റും ഉണ്ടായിരിക്കുന്നതാണ്. ഇവ മൂല്യനിർണയം ചെയ്യപ്പെടുന്നതും ആണ്.

7) ആകെ മാർക്കിൻ്റെ 50 ശതമാനത്തിൽ കൂടുതൽ നേടുന്ന വിദ്യാർത്ഥകളാണ് സർട്ടിഫിക്കറ്റിന് അർഹരാവുക.

8) എല്ലാ അപ്ഡേറ്റുകളും SKSBV tech-admins Facebook, Instagram, Website എന്നിവിടങ്ങളിൽ ലഭ്യമാവുന്നതാണ്.

9) നിബന്ധനകളിൽ പരമാധികാരം SKSBV State Committeeക്കായിരിക്കും.

പരീക്ഷയുമായി ബന്ധപ്പെട്ട നിബന്ധനകള്‍

  1. പരീക്ഷകള്‍ ഓണ്‍ലൈനായി SKSBV വെബ് സൈറ്റിലൂടെയാണ് നടക്കുക.
  2. ഓരോ പരീക്ഷകളിലേയും സാങ്കേതിക നിര്‍ദേശങ്ങളും മറ്റു പരീക്ഷാ നിര്‍ദേശങ്ങളും ശ്രദ്ധയോടെ വായിക്കേണ്ടതാണ്. ഇവ വായിക്കാത്ത പക്ഷം ഉണ്ടാകുന്ന സാങ്കേതിക പിഴവുകള്‍ക്ക് SKSBV ഉത്തരവാദിയാകുകയില്ല. സാങ്കേതികമായ സംശയങ്ങള്‍ ഉണ്ടാകുന്ന പക്ഷം അഡ്മിന്‍മാരുമായി ബന്ധപ്പെടുകയോ ഡെമോ വീഡിയോ കാണുകയോ ചെയ്ത് സംശയം ദൂരികരിക്കേണ്ടതാണ്.
  3. പരീക്ഷയില്‍ ഒരു തരത്തിലുള്ള വിശ്വാസ വഞ്ചനയും അനുവദിക്കില്ല. അവ ബോധ്യപ്പെടുന്ന പക്ഷം നടപടിയെടുക്കാനുള്ള അധികാരം SKSBV സംസ്ഥാന കമ്മിറ്റിയില്‍ നിക്ഷിപ്തമാണ്.

അറിയിപ്പുകള്‍

  • 26/04/2020, 29/04/2020 എന്നീ ദിവസങ്ങളില്‍ നടക്കേണ്ട ക്വിസുകള്‍ റെജിസ്റ്ററേഷന്‍ ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ റമദാന്‍ 7ന് ശേഷം നടക്കുന്നതായിരിക്കും. കൃത്യമായ തിയ്യതികള്‍ പിന്നീട് അറിയിക്കുന്നതാണ്.