രജിസ്ട്രേഷന്‍ നിര്‍ദേശങ്ങള്‍.
- ജില്ലയുടെ പേരും, റെയ്ഞ്ച് നമ്പറും കൊടുത്ത് രജിസ്ട്രേഷന്‍ ആരംഭിക്കാവുന്നതാണ്.
- ഓരോ റെയ്ഞ്ച്ല്‍ നിന്നും പത്തംഗ പ്രതിനിധികളാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
- റെയ്ഞ്ച് ചെയര്‍മാന്‍, കണ്‍വീനര്‍, പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റ്മാര്‍, ജനറല്‍ സെക്രട്ടറി , രണ്ട് ജോയിന്റ് സെക്രട്ടറിമാര്‍, ട്രഷറര്‍, കൌണ്‍സിലര്‍ തുടങ്ങി പത്തംഗ സംഘമാണ് പ്രതിനിധി സംഘം.
- പ്രധിനിധി അംഗങ്ങളുടെ പേര്, ഫോട്ടോ, മൊബൈല്‍ നമ്പര്‍, മദ്രസയുടെ പേര് തുടങ്ങി മുഴുവന്‍ വിവരങ്ങളും പൂരിപ്പിക്കേണ്ടതാണ്. വിവരങ്ങളെല്ലാം ഇംഗ്ലീഷില്‍ തന്നെ പൂരിപ്പിക്കേണ്ടതാണ്.
- ഓരോ പ്രതിനിധിയുടേയും രജിസ്ട്രേഷന്‍ പൂര്‍ത്തിയാവുമ്പോള്‍ അടുത്ത പ്രതിനിധിയുടെ വിവരങ്ങള്‍ നല്‍കാനുള്ള ഫോം വരുന്നതാണ്.
- മുഴുവന്‍ പ്രതിനിധികളുടെയും വിവരങ്ങള്‍ നല്‍കിയ ശേഷം മാത്രമേ Complete The Registration ബട്ടണ്‍ ക്ലിക്ക് ചെയാന്‍ പാടുള്ളൂ.
- Complete The Registration ബട്ടണ്‍ ക്ലിക്ക്ചെയ്യുന്നതിനു മുന്‍പ് Check From The Beginning ബട്ടണ്‍ ക്ലിക്ക്ചെയ്ത് തുടക്കം മുതല്‍ ഓരോ പ്രതിനിധികളുടെയും വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാവുന്നതും തെറ്റുണ്ടെങ്കില്‍ തിരുത്താവുന്നതുമാണ്.
- എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം Complete The Registration ബട്ടണ്‍ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാവുന്നതാണ്. പിന്നീട് തിരുത്തലുകള്‍ നടത്താന്‍ സാധിക്കുകയില്ല.
- പ്രതിനിധികള്‍ക്കുള്ള ഇരിപ്പിടം എട്ടു സംഘങ്ങള്‍ ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.
- ഓരോ സംഘത്തിനും സഹായങ്ങള്‍ക്കായി അവരവരുടെ CO-ORDINATOR മാരെ ബന്ധപ്പെടാവുന്നതാണ്.
- ഓരോ പ്രതിനിധിയുടെയും രജിസ്ട്രേഷന്‍ പൂര്‍ത്തിയാവുമ്പോള്‍ അവരവരുടെ CO-ORDINATOR ഉടെ പേരും മറ്റു വിവരങ്ങളും അടങ്ങിയ നിര്‍ദേശങ്ങള്‍ അവരവരുടെ മൊബൈല്‍ നമ്പറിലേക്ക് മെസ്സേജ് ലഭിക്കുന്നതാണ്.
- ജ്ഞാനതീരം, ഖിദ്മ എന്നിവയില്‍ ഉള്‍പെട്ട വിദ്യാര്‍ഥികള്‍ റെയ്ഞ്ച് കമ്മിറ്റിയില്‍ ഉണ്ടെങ്കില്‍ അവര്‍ സ്വമേധയാ ക്യാമ്പ് പ്രതിനിധികള്‍ ആയതിനാല്‍ അവര്‍ക്ക് പകരമായി റെയ്ഞ്ച്ല്‍ നിന്നും മറ്റു പ്രതിനിധികളെ രജിസ്റ്റര്‍ ചെയ്യിക്കേണ്ടാതാണ്.
- രജിസ്ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ക്ക് 9207 000 424, 8891 248 886, 9645 226 197 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
- രജിസ്ട്രേഷൻ പൂർത്തീകരിച്ച ശേഷം ലഭിക്കുന്ന പ്രിൻറൗട്ടിൽ SKJM റെയ്ഞ്ച് പ്രസിഡന്റ് / ജന.സെക്രട്ടറി എന്നിവരുടെ പേരും , ഒപ്പും, സീലും വെച്ച് സമ്മേളന നഗരിയിൽ ഹാജറാക്കേണ്ടതാണ്.
രജിസ്ട്രേഷന്‍ ആരംഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. Start Registration