SKSBV Story Writing Competition – 2020

“പണ്ട് അന്ത്രുക്കടെ ചായ പീടിക വരെ വണ്ടി വരും.., കൂപ്പിൽ തടി എടുക്കാൻ പോകുന്ന അസൈനാർ ഹാജിടെ ലോറി..! അതിൽ പാലക്കാട്ട് നിന്ന് കട്ട കേറ്റി കൊണ്ട് വന്നത് സൈതലവിക്ക. ലോറി കവല തിരിഞ്ഞ് വരുന്നത് കാണുമ്പോ നാട്ടിലെ പിള്ളേരെല്ലാം പാടെ അന്ത്രുക്കടെ കടയിലേക്ക് ഓടും. പിന്നെ എല്ലാരും കൂടി ഒരു ബഹളമാണ്. നാലും അഞ്ചും കട്ട തലയിൽ വെച്ചു ഉറക്കങ്ങനെ ബൈത്തും ചൊല്ലി നഫീസുമ്മടേം..,പോക്കർക്കാടേം തൊടീകൂടെ നടന്നു വേണം പള്ളിമുറ്റത് എത്താൻ.., അങ്ങനെ ദിവസങ്ങളോളം കട്ടേം മണലും സിമന്റും ഒക്കെ ചുമന്നു കൊണ്ടോയി കൊടുത്താണ് പള്ളി അന്ന് ഓട് പൊളിച്ചു കോണ്ക്രീറ്റ് ആക്കിയത്..”

കൂട്ടുകാരെ.., നിങ്ങളുടെ നാട്ടിലും ഉണ്ടാകില്ലേ ഇതു പോലെ ഒരു പഴമകഥ പറയാൻ.., ഉണ്ടാകുമെന്ന്..വീട്ടിൽ വെറുതെ ഇരിക്കുമ്പോ വല്ലിമ്മാനോടും വല്ലിപ്പനോടും ചോദിച്ചു നോക്ക്.., ഓർമകളുടെ ഒരു വലിയ കഥാ ലോകം അവർ തുറന്നു തരും.., അത്തരം കഥകൾ ഞങ്ങൾക്കയക്കുക..,സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ഒരുക്കുന്ന ‘എന്റെ നാടിന്റെ കഥ’ രചന മത്സരം…

മത്സര നിബന്ധനകൾ :

  1. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്രസ്സകളിൽ പഠിക്കുന്ന വിദ്യാര്‍ത്ഥി-വിദ്യാർത്ഥിനികൾക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാനാകുക
  2. രചനകൾ A4 ഷീറ്റിൽ സ്വന്തം കൈപ്പടയിലെഴുതി, സ്കാൻ ചെയ്ത്/ഫോട്ടോ എടുത്ത് അയക്കേണ്ടതാണ്. രണ്ടു പേജിൽ കവിയരുത്.
  3. അവസാന പേജിൽ, വിദ്യാർത്ഥി/വിദ്യാർത്ഥിനിയുടെ പേര്, വയസ്സ്, പഠിക്കുന്ന ക്ലാസ്, മദ്രസ്സയുടെ പേരും SKIMVB രജിസ്ട്രേഷൻ നമ്പറും, റെയിഞ്ച്, ജില്ല, ഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ്സ് എന്നീ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്
  4. 2020 ഏപ്രിൽ 25, 9 PM-ന് ശേഷം അയക്കുന്നവ പരിഗണിക്കുന്നതല്ല
  5. രചനകൾ നിർദ്ദിശ്ട ഇ-മെയിൽ അഡ്രസ്സിൽ തന്നെ അയക്കുക. അല്ലാത്തവ തള്ളപ്പെടുന്നതായിരിക്കും
  6. രചനകളുടെ ഒറിജിനൽ കോപ്പി കൈവശം സൂക്ഷിക്കേണ്ടതും, മദ്രസ്സാ ലൈബ്രറിയിലേക്ക് ഉസ്താദുമാർ മുഖേന കൈമാറേണ്ടതുമാണ്
  7. നിബന്ധനകൾ പൂർണ്ണമായും പാലിച്ച രചനകളിൽ നിന്നും സമ്മാനാര്‍ഹമായവ കണ്ടെത്തി, വിജയികളെ ഫോൺ മുഖേന അറിയിക്കുന്നതും, റിസൾട്ട് വെബ്‌സൈറ്റിലും (http://www.sksbv.in/) ഔദ്യോഗിക ഫേസ്ബുക്ക് പേജിലും (https://www.facebook.com/sksbv.state.committee/) പ്രസിദ്ധീകരിക്കുന്നതുമാണ്.
  8. നിബന്ധനകളിൽ. ഉചിതമായ മാറ്റങ്ങൾ വരുത്താൻ SKSBV സംസ്ഥാന കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

രചനകൾ അയക്കേണ്ട മെയിൽ ഐഡി : [email protected]